നെന്മാറ: സംഗീതരംഗത്തെ യുവപ്രതിഭകള്‍ക്ക് മുംബൈ ഷണ്മുഖാനന്ദ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് സംഗീത സഭ നല്കുന്ന ഫെലോഷിപ്പ് നാദസ്വര വിദ്വാന്മാരായ നെന്മാറ ബ്രദേഴ്സ് എന്‍.ആര്.കണ്ണനും (30), എന്‍.ആര്.ആനന്ദും (23) അര്‍ഹരായി. ഷണ്മുഖാനന്ദ ഭാരതരത്ന ഡോ. എം.എസ്. സുബ്ബലക്ഷ്മി ഫെലോഷിപ്പിനാണ് നാഗസ്വര വിദ്വാന്മാരായ നെന്മാറ ബ്രദേഴ്സ് അര്‍ഹമായിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് ഫെലോഷിപ് തുക. സംഗീതരംഗത്തെ യുവപ്രതിഭകള്‍ക്ക് മുംബൈ ഷണ്മുഖാനന്ദ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് സംഗീത സഭ നല്കുന്ന ഫെലോഷിപ് 16നു മുംബൈയില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസില്‍ നിന്നു സഹോദരങ്ങള്‍ ഏറ്റുവാങ്ങി.
നാഗസ്വര സംഗീതത്തില്‍ നൂതന ആശയങ്ങള്‍ കൊണ്ടുവരുന്നതിനും കൂടുതല്‍ മികവുണ്ടാക്കുന്നതിനും വിനിയോഗിക്കാനാണ് ഫെലോഷിപ് തുക നല്‍കുന്നത്. 2013, 2014 വര്‍ഷങ്ങളിലും ഇവര്‍ക്ക് ഫെലോഷിപ് ലഭിച്ചിരുന്നു. കൊല്ലങ്കോട് സി ടി പാളയത്തില്‍ നാദബ്രഹ്മത്തില്‍ തകില് വിദ്വാനായ രാമചന്ദ്രന്റെയും യശോദയുടെയും മക്കളായ യുവ സഹോദരങ്ങള്‍ക്ക് നേരത്തെ ശ്രീലങ്കയില്‍ നിന്ന് ഇലങ്കൈ യാഴ്പ്പാണം വണ്ണെക്കുളങ്ങര ക്ഷേത്രസമിതിയുടെ നാദജ്ഞാന തിലകം പുരസ്ക്കാരവും സ്വര്‍ണമെഡലും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: