മണ്ണാര്‍ക്കാട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളയില്‍ കല്ലേക്കാട് വ്യാസവിദ്യാപീഠം 175 പോയിന്റുകളോടെ ഓവറോള്‍ ചാമ്പ്യന്മാരായി. മുളയങ്കാവ് ശ്രീ സരസ്വതി വിദ്യാനികേതന്‍ 167 പോയിന്റ് നേടി രണ്ടാംസ്ഥാനവും മണ്ണാര്‍ക്കാട് ശ്രീമൂകാംബിക വിദ്യാനികേതന്‍ 162 പോയിന്റ് നേടി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. 109 വിഭാഗങ്ങളിലായി ജില്ലയിലെ 50 സ്കൂളുകളില്‍ നിന്നായി 1100ളം കുട്ടികള്‍ പങ്കെടുത്തു.
കിഷോര്‍ വിഭാഗത്തില്‍ 105 പോയിന്റോടെ മണ്ണാര്‍ക്കാട് ശ്രീമൂകാംബിക വിദ്യാനികേതവ്യാസവിദ്യാപീഠവും,93 പോയിന്റോടെ മുളയങ്കാവ് ശ്രീ സരസ്വതി വിദ്യാനികേതനും ആദ്യമൂന്നുസ്ഥാനങ്ങള് കരസ്ഥമാക്കി.
ബാലവിഭാഗത്തില്‍ മുളയങ്കാവ് ശ്രീ സരസ്വതി വിദ്യാനികേതന്‍ 53, കല്ലേക്കാട് വ്യാസവിദ്യാപീഠം 45, ശ്രീമൂകാംബിക വിദ്യാനികേതന്‍ 30 പോയിന്റുകള്‍ നേടി യഥാക്രമം ഒന്നും രണ്ടുംമൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ശിശു വിഭാഗത്തില്‍ കല്ലേക്കാട് വ്യാസവിദ്യാപീഠം 31 പോയിന്റ്, വേദവ്യാസവിദ്യാനികേതന് കല്ലടിക്കോട്27 പോയിന്റ്, മുളയങ്കാവ് ശ്രീ സരസ്വതി വിദ്യാനികേതന്‍, കോതകുര്‍ശ്ശി ആദിശങ്കരവിദ്യാനികേതന് എന്നീസ്കൂളുകള് 21 പോയിന്റുനേടി മൂന്നാംസ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: