ണ്ണാര്‍ക്കാട്: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നിന്നും രക്തചന്ദനം മോഷ്ടിച്ചുകടത്തിയ കേസില്‍ മണ്ണാര്‍ക്കാട്ടെ ലീഗ് നേതാവിന്റേതുള്‍പ്പെടെ ആറുവീടുകളില്‍ ആന്ധ്രപോലീസ് തെരച്ചില്‍ നടത്തി. കഴിഞ്ഞ മെയില്‍ നടന്ന മോഷണത്തില്‍ മണ്ണാര്‍ക്കാട്ടെ ചില ഉന്നതരുടെ മക്കള്‍ക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. കേസില്‍ പിടിയിലായ തമിഴ്നാട് സ്വദേശിയില്‍ നിന്നും മണ്ണാര്‍ക്കാട് പുഞ്ചക്കോട് സ്വദേശിയില്‍ നിന്നുമാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
രണ്ടുദിവസമായി തുടരുന്ന റെയ്ഡില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ കുന്തിപ്പുഴ സ്വദേശിയായ ലത്തീഫ് നിരീക്ഷണത്തിലാണെന്നാണ് ആന്ധ്രപോലീസ് നല്കുന്ന സൂചന.
കേസില്‍ എട്ടുപ്രതികളെങ്കിലും ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. ആന്ധ്രപോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സിലെ രണ്ട് സിഐ, രണ്ട് എസ്ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണ്ണാര്‍ക്കാട്ട് എത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: