പാലക്കാട്: പുതുശ്ശേരിയില്‍ സിപിഎം സംഘത്തിന്റെ അക്രമത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഉള്‍പ്പെടെ എട്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും അക്രമണമുണ്ടായി.
ഇന്നലെ രാത്രി എട്ടരയോടെ ഉണ്ടായ അക്രമത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി ്രപസിഡണ്ട് കണ്ണന് എന്ന സുരേഷ്, രമേഷ്, സുരേഷ്, മണ്ഡലം സെക്രട്ടറി വിജയന്, സുദേവന്, സതീഷ്, ശ്രീധരന്, സുരേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷ്, രമേഷ് എന്നിവരെ തൃശൂരിലേക്ക് മാറ്റി. മറ്റുള്ളവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു ബിജെപി പ്രവര്ത്തകന് മര്‍ദ്ദനമേറ്റതറിഞ്ഞ് അന്വേഷിക്കാനെത്തിയ ്രപവര്‍ത്തകരെ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസില്‍ നിന്ന് മാരകായുധങ്ങളുാെമയെത്തിയ സംഘം വെട്ടിയും കുത്തിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. ബിജെപിയുടെയും സംഘപരിവാറിന്റെയും കൊടി തോരണങ്ങളും വ്യാപകമായി നശിപ്പിച്ചു. വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി.
ജില്ലയില്‍ വ്യാപകമായി അക്രമം അഴിച്ചു വിടുന്ന സിപിഎം കാടത്തത്തിനെതിരെ കരുതിയിരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണകുമാര്‍ മുന്നറിയിപ്പ് നല്കി. അക്രമ രാഷ്ട്രീയം തുടര്‍ന്നാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും ജനാധിപത്യ രീതിയില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: