തമിഴ് യുവനടന് ശിവകാര്ത്തികേയന് ഉലകനായകന് കമല്‍ഹാസന്റെ ആരാധകരുടെ മര്‍ദ്ദനം. മധുരൈ വിമാനത്താവളത്തിന്റെ പ്രധാന കവാടം വഴി പുറത്തേക്ക് വരുമ്പോഴാണ് ഒരു പറ്റം ആളുകള്‍ ശിവ കാര്ത്തികേയന് നേരെ പാഞ്ഞ് അടുത്തത്.
ചിലര്‍ അസഭ്യം പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ താരത്തെ മര്‍ദ്ദിച്ചു. ‘വരുത്തപ്പെടാത്ത വാലിഭര്’ സംഘം എന്ന ശിവകാര്‍ത്തികേയന്റെ സിനിമയില്‍ കമല്‍ഹാസനെ കളിയാക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ ഉണ്ടായിരുന്നെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. മാത്രമല്ല കമല്ഹാസന് സിനിമയായ ‘കാക്കി സട്ടൈ’യുടെ അതേപേര് ശിവകാര്‍ത്തിയേകനും തന്റെ സിനിമയ്ക്കായി ഉപയോഗിച്ചിരുന്നു.
താനൊരു രജനി ആരാധകനാണെന്നും ശിവകാര്ത്തികേയന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതാകാം ആരാധകരെ ചൊടിപ്പിച്ചതെന്നാണ് കേള്‍ക്കുന്നത്. ജനക്കൂട്ടം ശിവകാര്‍ത്തികേയനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: