മാനന്തവാടി : തലക്കര ചന്തുവിന്റെ പേരില്‍ ആദിവാസി വംശീയ പച്ചമരുന്ന് പഠനഗവേഷണ ചികിത്സാകേന്ദ്രം മാനന്തവാടിയില്‍ മന്ത്രി പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രവര്‍ഗ്ഗക്കാരുടെ വംശീയ വൈദ്യത്തെക്കുറിച്ച് പഠനം നടത്തുന്നതിന് ഗവേഷണ കേന്ദ്രം തുടങ്ങുന്നത്. വംശീയ വൈദ്യത്തെക്കുറിച്ച് പഠന ഗവേഷണങ്ങള്‍ നടത്തുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് ചികിത്സാ സൗകര്യവും ഇവിടെ ലഭ്യമാകും. ആദ്യഘട്ടത്തില്‍ ചികിത്സാകേന്ദ്രമെന്ന നിലയിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ശേഷം പഠന ഗവേഷണം, ഔഷധസസ്യത്തോട്ടം, പച്ചമരുന്ന് പഠന കോഴ്സ്, ഔഷധ സസ്യ പ്രദര്‍ശിനി, പുസ്തക പ്രസിദ്ധീകരണം, ആദിവാസി വംശീയ ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളുമൊരുക്കും. വിദഗ്ദരായ വൈദ്യന്മാരുടെ സേവനം ഉറപ്പാക്കും. കിടത്തിചികിത്സ, ആവി കുളി, ഉഴിച്ചില്‍, കിഴി എന്നീ സൗകര്യങ്ങളും ഇവിടെ ലഭിക്കും. തലക്കര ചന്തു ട്രൈബല്‍ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: