മാനന്തവാടി : ബിജെപി മുന്‍ ജില്ലാപ്രസിഡണ്ടായിരുന്ന അഡ്വക്കറ്റ് വി.ശ്രീനിവാസന് അനുസ്മരണയോഗം മാനന്തവാടിയില്‍ നടന്നു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന് ഉദ്ഘാടനം ചെയ്തു.
സമാനതകളില്ലാത്ത നേതാവായിരുന്നു അഡ്വക്കറ്റ് വി.ശ്രീനിവാസനെന്ന് കെ.സദാനന്ദന് അനുസ്മരിച്ചു. മൂല്യച്ച്യുതി നേരിടുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ അഡ്വക്കറ്റ് വി.ശ്രീനിവാസനെപോലുള്ള നേതാക്കളെയാണ് പൊതുപ്രവര്‍ത്തകര്‍ മാര്ഗ്ഗദര്ശ്ശികളാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. പള്ളിയറ രാമന്, സി.എ.കുഞ്ഞിരാമന്, കൂട്ടാറാ ദാമോദരന്‍, പി.ജി.ആനന്ദ്കുമാര്‍, കണ്ണന് കണിയാരം, അഖില്‍പ്രേം, ജി.കെ.മാധവന്, ജിതിന് ഭാനു, ഇ.പി.ശിവദാസന്‍, പി.കെ.വീരഭദ്രന്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: