കണിച്ചുകുളങ്ങര: മാതാ അമൃതാനന്ദമയീ ദേവിയുടെ 62-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അമൃത യുവധര്‍മ്മ ധാരയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നാല്പാമരം നാടിനു നല്‍വരം പദ്ധതിക്കു തുടക്കമായി. ജില്ലാതല ഉദഘാടനം കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിച്ചു. അമൃത യുവധര്‍മ്മധാരാ ജില്ലാ കാര്യദര്‍ശി എം. ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമി വേദാമൃത ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. അമൃത സത്സംഗ സമിതി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ബി. പുഷ്പരാജന്‍, ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് പി.കെ. ധനേശന്‍, എ.ബി. മഹാദേവന്‍, അജിത്ത് മുന്നോടി, രവി തുടങ്ങിയവര്‍ സംസാരിച്ചു.
















