അമ്പലപ്പുഴ: കര്‍ഷകദിനത്തിന് പിരിവു നല്‍കിയില്ല. പാടശേഖരങ്ങളോട് പക വീട്ടി പഞ്ചായത്ത് ഭരണ സമിതി. കൊയ്യുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന അമ്പലപ്പുഴ വടക്കു പഞ്ചായത്തിലെ നാലുപാടം, കാട്ടുകോണം പാടങ്ങള്‍ക്കാണ് പഞ്ചായത്ത് തീരുമാനം ഇരുട്ടടിയായിരിക്കുന്നത്.
തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി പാടങ്ങളിലെ വാച്ചാലുകള്‍ നിര്‍മ്മിക്കുന്ന ജോലികള്‍ നിര്‍ത്തിവയ്‌പിച്ചതോടെ കൊയ്‌ത്തുസമയത്ത് കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക ബാദ്ധ്യതയാണ് സംഭവിക്കാന്‍ പോകുന്നത്. മുന്‍കാലങ്ങളില്‍ കര്‍ഷകദിനവുമായി ബന്ധപ്പെട്ട് ഒരേക്കറിന് പത്തുരൂപ എന്ന രീതിയിലാണ് ചടങ്ങുകള്‍ക്കായി കര്‍ഷകര്‍ഷകരില്‍ നിന്നും വാങ്ങി പാടശേഖര സമിതി നല്‍കിയിരുന്നത്.
എന്നാല്‍ ഇത്തവണ പഞ്ചായത്ത് ഭരണ സമിതിയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പാടശേഖര സമിതികളോട് ആവശ്യപ്പെട്ടത് ഏക്കറിന് 30 രൂപ വീതമായിരുന്നു. എ ന്നാല്‍ കൃഷി നഷ്ടമായതിനാല്‍ ഈ തുക തരാന്‍ സാധിക്കില്ലെന്ന് പാടശേഖര സമിതി അറിയിച്ചതോടെയാണ് പഞ്ചായത്ത് ഭരണ സമിതി പ്രതികാരനടപടികള്‍ ആരംഭിച്ചത്.
അമ്പലപ്പുഴ വടക്കു പ ഞ്ചായത്തിലെ എട്ട്, നാല്, അഞ്ച് വാര്‍ഡുകളിലായുള്ള പാടങ്ങളാണ് ഇത്തരത്തിലുള്ള പ്രതികാര നടപടിമൂ ലം ദുരിതം അനുഭവിക്കുന്നത്. അടിയന്തരമായി വിഷയത്തില്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെടണമെന്ന് നാലുപാടം പാടശേഖരസമിതി സെക്രട്ടറി അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
















