കല്‍പ്പറ്റ : ജില്ലയില്‍ കുളമ്പുരോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു. കുളമ്പുരോഗം ബാധിച്ച കന്നുകാലികളെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടത്തികൊണ്ടുവന്നതാണ് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം.
കുളമ്പ് രോഗം വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന സാംക്രമികരോഗമായതിനാല് കുളമ്പ് രോഗം ബാധിച്ച കന്നുകാലികളെ അതിര്‍ത്തിയില്‍കൂടി കടത്തികൊണ്ടുവരാതിരിക്കാന് ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണം.
അനധികൃതമായി കടത്തികൊണ്ടുവരുന്ന കന്നുകാലികളെ വാങ്ങാതിരിക്കാനും കര്‍ഷകര്‍ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: