തിരുനെല്ലി : അപ്പപാറ പാല് സൊസൈറ്റി അംഗങ്ങളുടെ ബോണസ് തുക തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് സംഘം സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ ക്ഷീരകര്‍ഷകസംഘം ഓഫീസ് ഉപരോധസമരം നടത്തി.
ഓണം പ്രമാണിച്ച് ക്ഷീരകര്‍ഷകര്‍ക്ക് നല്കിയ ബോണസ് തുകയായ 90000 രൂപയാണ് സംഘം സെക്രട്ടറിയായ എളബലാശ്ശേരി സുബ്രഹ്മണ്യന് തട്ടിയെടുത്തതായി അംഗങ്ങളുടെ പരാതി. സെക്രട്ടറിയെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്നും അംഗങ്ങള്‍ പറഞ്ഞു. ക്ഷീരസംഘത്തിലെ കന്നുകുട്ടി പദ്ധതിയും കാലിത്തീറ്റ തിരിമറിയും ഭരണശമിതിയുടെ ഒത്താശയോടെ യാണ് നടത്തിയതെന്നും അംഗങ്ങള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: