മാനന്തവാടി : അഴിമതിക്കും, നിയമനനിരോധനത്തിനും, പ്രീണനരാഷ്ട്രീയത്തിനുമെതിരെ യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 22, 23 തീയ്യതികളില്‍ ജില്ലയില്‍ സൈക്കിള്‍ പ്രചരണജാഥ നടത്തുന്നു.യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ അഖില്‍ പ്രേം നയിക്കുന്ന സൈക്കിള്‍ പ്രചരണ ജാഥ 22ന് രാവിലെ പത്ത് മണിക്ക് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.സദാനന്ദന് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം അഞ്ച് മണിക്ക് കല്‍പ്പറ്റയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ സുഗീഷ് കൂട്ടാലിട പ്രസംഗിക്കും. സപ്തംബര്‍ 23ന് കാലത്ത് ഒമ്പത് മണിക്ക് നിരവില്പുഴയില്നിന്നും ആരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകീട്ട് നാല്മണിക്ക് മാനന്തവാടിയില്‍ സമാപിക്കും. സമാപനത്തോടനുബന്ധിച്ച് പോലീസ് സ്റ്റേഷന് പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കും.
സമാപന സമ്മേളനത്തില്‍ ജില്ലാ – സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: