കരിമണ്ണൂര്‍: മകളെ കല്ലിനെറിഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍ കരിമണ്ണൂര്‍ വലിയപറമ്പില്‍ ഷെമീറിനെയാണ് കരിമണ്ണൂര്‍ എസ്.ഐ ഷോള്ജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പ്രതിയുടെ മകള്‍ അസ്നമോള്ക്കാണ് മുഖത്തിന് പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് കരിമണ്ണൂര്‍ പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസം രാത്രി പ്രതി ഷെമീര്‍ മദ്യലഹരിയില്‍ വീട്ടിലെത്തി. അമ്മ ബീനയുമായി വഴക്കിട്ടു. കസേരയെടുത്ത് അമ്മയെ തല്ലി. ഇതിനിടെ തടസം പിടിക്കാനെത്തിയ ഷെമീറിന്റെ മകള്‍ അസ്നയെ കല്ലെടുത്ത് എറിയുകയായിരുന്നു. കുട്ടിയുടെ മുഖത്താണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. പരാതിയെത്തുടര്‍ന്ന് രാത്രി തന്നെ ഷെമീറിനെ പിടികൂടി. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരവും മുറിവേല്‍പ്പിച്ചതിനും കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: