തൊടുപുഴ: ചിട്ടി തട്ടിപ്പ് കേസിലെ പ്രതി അമൃതശ്രീ യുടെ ഉടമയുമായ എറണാകുളം ചെറായി സ്വദേശി ശിവദാസന്‍നായരെ തൊടുപുഴ പോലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. മങ്ങാട്ടുകവലയിലെ സ്ഥാപനത്തില്‍ എത്തിച്ച് തെളുവെടുപ്പ് നടത്തി. 90 പേരില്‍ നിന്നും 24 ലക്ഷം രൂപയാണ് തൊടുപുഴയിലെ സ്ഥാപനം വഴി പ്രതി തട്ടിയെടുത്തതെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഏഴാം തീയതി വരെ ദിവസ പിരിവു നടത്തിയ സ്ഥാപനമാണ് പെട്ടെന്നു പൂട്ടിയത്. ഇതോടെ ആദ്യം പണം നഷ്ടപെട്ട തൊടുപുഴ സ്വദേശി 70500 രൂപ നഷ്ടപെട്ടതായി കാണിച്ചു പരാതി നല്‍കിയിരുന്നു. ഇന്നലെ വരെ 90- പേരാണ് പരാതിയുമായി സ്്റ്റേഷനിലെത്തിയത്. പ്രതിയെ ഇന്നു വൈകിട്ട് കോടതിയില്‍ ഹാജരാക്കി എറണാകുളം പോലീസിനു കൈമാറും. മരട്, തൃപ്പൂണിത്തറ, പിറവം എന്നിവടങ്ങളില്‍ സ്ഥാപനത്തിനു ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ മാസങ്ങളില്‍ ഇതും പൂട്ടി. ഇടപാടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു മരട് പോലീസ് ഉടമയായ ചെറായി സ്വദേശി ശിവദാസന്‍ നായരെ നേരത്തെ അറസ്റ്റ ചെയ്തിരുന്നു. വിവിധ സ്ഥലങ്ങളിലായി നിരവധിപേര്‍ക്കാണ് പണം നഷ്ടപെട്ടിരിക്കുന്നത്. ഇടപാടുകാര്‍ പല തവണയായി ഉടമസ്ഥരെ കാണാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: