ബത്തേരി : ബത്തേരി കട്ടയാട് യുവധാര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ ഭൂമി അംഗങ്ങളറിയാതെ സിപിഎം നേതാക്കള്‍ മറിച്ചുവിറ്റതില്‍ പ്രതിഷേധിച്ച് ബത്തേരി സഹകരണ കോളേജ് അധ്യാപകനും സിപിഎം സഹയാത്രികനുമായ കെ.ടി.ജോസും സുഹൃത്തുക്കളും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പത്രസമ്മേനത്തില്‍ അറിയിച്ചു.
സിപിഎം വിദ്യാര്‍ത്ഥി-യുവജനസംഘടനകളുടെ സജീവപ്രവര്‍ത്തകനും കലാ-സാംസ്ക്കാരിക വിഭാഗത്തിന്റെ ബത്തേരിയിലെ പ്രധാനപ്രവര്‍ത്തകരില്‍ ഒരാളുമാണ് കെ.ടി.ജോസ്. ഒരുകാലത്ത് സിപിഎം കോട്ടയായിരുന്ന ബത്തേരി കട്ടയാട് പ്രദേശത്ത് സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് യുവധാര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് തുടങ്ങിയതും. ഇതിന് ആവശ്യമായ രജിസ്റ്റര്‍ ചെയ്ത ഭൂമിയുടെ അന്നത്തെ നികുതി രസീതും ആധാരത്തിന്റെ പകര്‍പ്പുമെല്ലാം ഇവര്‍ പത്രസമ്മേളനത്തില്‍ ഹാജരാക്കി. പൊതുമുതല്‍ കൊള്ളയടിക്കുന്ന മാഫിയാസംഘമായി സിപിഎം മാറുകയാണെന്നും ഇതിനെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കാന് കഴിയുന്ന പ്രസ്ഥാനം ഭാരതീയ ജനതാപാര്‍ട്ടി മാത്രമാണെന്ന തിരിച്ചറിവുമാണ് പുതിയ തീരുമാനത്തിന് അടിസ്ഥാനമെന്നും ഇവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: