കല്‍പ്പറ്റ : തദ്ദേശസ്വയംഭരണ മെതരഞ്ഞെടുപ്പിന് ഒടുവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ 571392 സമ്മതിദായകര്‍. ഇതില്‍ 290167പേര് സ്ത്രീവോട്ടര്‍മാരും 281224 പേര് പുരുഷവോട്ടര്‍മാരുമാണ്. നെന്മേനിയില് ഭിന്നലിംഗത്തില്‍ ഒരു വോട്ടറും ഇപ്രാവശ്യം സമ്മതിദാനാവകാശം വിനിയോഗിക്കും. 2010ലെ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിനക്കാള് 32484 വോട്ടര്‍മാരുടെ വര്‍ധനയാണ് ഇത്തവണയുള്ളത്. വോട്ടെടുപ്പിന് ജില്ലയില്‍ 867 പോളിംഗ്സ്റ്റേഷനുകളും 950 കണ്ട്രോള്യൂനിറ്റുകളും 2850ബാലറ്റ്യൂനിറ്റുകളും തയ്യാറാക്കിയിട്ടുണ്ട്. ഏറ്റവുംകൂടുതല്വോട്ടര്മാരുള്ളത് നെന്മേനി പഞ്ചായത്തിലും കുറവ് വോട്ടര്‍മാര്‍ വെങ്ങപ്പള്ളിയിലുമാണ്. മൂന്നു നഗരസഭകളിലുള്‍പ്പെടെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍. നഗരസഭകളില്‍ കൂടുതല്വോട്ടര്മാരുള്ളത് മാനന്തവാടിയിലാണ്. 16938പുരുഷന്മാരും 17561 സ്ത്രീകളുമുള്‍പ്പെടെ 34499 വോട്ടര്‍മാര്‍. 10242പുരുഷവോട്ടര്‍മാരും 10965സ്ത്രീകളുമുള്‍പ്പെടെ 21207വോട്ടര്‍മാരുള്ള കല്‍പ്പറ്റയാണ് സമ്മതിദായകര്‍ ഏറ്റവും കുറവുള്ള നഗരസഭ. ബത്തേരിയില്‍ 15430പുരുഷവോട്ടര്‍മാരും 16061 സ്ത്രീവോട്ടര്മാരുള്പ്പെടെ 31491വോട്ടര്‍മാരാണുള്ളത്. സമ്മതിദായകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചായത്ത് നെ•േനിയാണ്. 16,237പുരുഷന്മാരും 17,113സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെട്ട ഒരാളുമുള്‍പ്പെടെ 33351വോട്ടര്‍മാരാണ് നെന്മേനിയിലുള്ളത്. രണ്ടാംസ്ഥാനത്തുള്ള പനമരത്ത് 15,947പുരുഷന്മാരും 15932സ്ത്രീകളുമുള്‍പ്പെടെ 31,879വോട്ടര്‍മാരുണ്ട്. ഏറ്റവുംകുറവ്വോട്ടര്മാരുള്ള വെങ്ങപ്പള്ളിയില്‍ 3,979 പുരുഷന്മാരും 4,140 സ്ത്രീകളുമാണുള്ളത്. ആകെ 8119പേര്. തൊട്ടടുത്ത തരിയോട്പഞ്ചായത്തില് 4,261 പുരുഷന്മാരും 4,259 സ്ത്രീകളുമുള്‍പ്പെടെ 8520 വോട്ടര്‍മാരാണുള്ളത്. കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളതും നെന്മേനിപഞ്ചായത്തിലാണ്. ജില്ലയില്‍ ഏറ്റവുംകൂടുതല്‍ പോളിംഗ് സ്റ്റേഷനുകളുള്ളത് മാനന്തവാടി നഗരസഭയിലും പനമരം, നെന്മേനി പഞ്ചായത്തുകളിലുമാാണ്. 46 വീതം. ഏറ്റവും കുറവ് പോളിംഗ് സ്റ്റേഷനുകള്‍ വെങ്ങപ്പള്ളിയിലും തരിയോടുമാണ്(13 വീതം). 2010ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 5,38,908 വോട്ടര്‍മാരാണ് ജില്ലയിലുണ്ടായിരുന്നത്. ഇതില്‍ 272143 പേര് സ്ത്രീകളും 266965 പേര് പുരുഷന്മാരുമായിരുന്നു. കഴിഞ്ഞതവണ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുണ്ടായിരുന്നത് ഇത്തവണ മുനിസിപ്പാലിറ്റിയായി മാറിയ മാനന്തവാടി ഗ്രാമപഞ്ചായത്തിലായിരുന്നു. ഇവിടെ 32574 വോട്ടര്‍മാരാണുണ്ടായിരുന്നത്. 15911 പുരുഷന്മാരും 16663 സ്ത്രീകളും ഉള്‍പ്പെടെയായിരുന്നു ഇത്രയും വോട്ടര്‍മാര്‍. ഏറ്റവും കുറവ് വോട്ടര്‍മാരുണ്ടായിരുന്നത് ഇത്തവണത്തെ പോലെ വെങ്ങപ്പളളി ഗ്രാമപഞ്ചായത്തിലുമായിരുന്നു. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ ആകെ 21289 വോട്ടര്‍മാരാണുണ്ടായിരുന്നത്. 2010 ലെ വോട്ടര്‍മാരുടെ കണക്ക്. (പഞ്ചായത്ത്, പുരുഷ, സ്ത്രീ, ആകെ എന്ന ക്രമത്തില്‍). മാനന്തവാടി-15911, 16663, 32574, വെളളമുണ്ട- 12143,11712, 23855, തിരുനെല്ലി- 8927,9513,18440, തൊണ്ടര്‍നാട്-7249,7374,14623, എടവക-10672,11048, 21720, തവിഞ്ഞാല്‍- 13195,13394,26589, ബത്തേരി-14275,14644,28919, നൂല്‍പ്പുഴ-9056, 9075, 18131, നെന്മേനി-15383, 15987, 31370, അമ്പലവയല്‍-12103, 12375, 24478, മീനങ്ങാടി-11034, 11104,22138, വെങ്ങപ്പളളി-3879, 4080, 7959, വൈത്തിരി-5622, 6172,11794, പൊഴുതന-5419, 6159, 11578, തരിയോട്-4035, 4099, 8134, മേപ്പാടി-13564, 13453, 27017, മൂപ്പൈനാട്- 8046, 8248, 16294 ,കോട്ടത്തറ-5857, 5927, 11784, മുട്ടില്‍ -10278, 10889, 21167,പടിഞ്ഞാറത്തറ-8278, 8119, 16397, പനമരം-14841, 14759, 26600, കണിയാമ്പറ്റ- 10496, 10811, 21307, പൂതാടി- 14078,1 4235, 28413, പുല്‍പ്പളളി- 11707, 11461, 23168, മുളളന്‍കൊല്ലി-10260, 9910, 20170.
പഞ്ചായത്ത്, പോളിംഗ് സ്റ്റേഷന് പുരു. സ്ത്രീ. ഭിന്നലിംഗം, ആകെ ക്രമത്തില്‍- വെള്ളമുണ്ട 43 13299 13056 ……26355, തിരുനെല്ലി 34 9514 10 462 …… 19976, തൊണ്ടര്‍നാട് 24 8083 8110 ……16193, എടവക 34 11398 11879 …… 23277, തവിഞ്ഞാല്‍ 41 14212 11671 ……28883, നൂല്‍പ്പുഴ 31 9286 9620 ……18906, നെന്മേനി 46 16237 17113 01 33351, അമ്പലവയല്‍ 40 12643 13290 …… 25933, മീനങ്ങാടി 36 11510 11873 ……23383, വെങ്ങപ്പള്ളി 13 3979 4140 ……8119, വൈത്തിരി 17 5502 6051 ……11553, പൊഴുതന 21 5989 6721 ……12710, തരിയോട് 13 4261 4259 ……8520, മേപ്പാടി 41 13104 13445 ……26549, മൂപ്പൈനാട് 32 8464 8670 …… 17134, കോട്ടത്തറ 26 6141 6085 ……12226, മുട്ടില്‍ 34 10949 11584 ……22533, പടിഞ്ഞാറത്തറ 25 9128 8999 ……18127, പനമരം 46 15947 15932 ……31879, കണിയാമ്പറ്റ 36 11263 11641 ……22904, പൂതാടി 44 14593 11968 ….. .29561, പുല്‍പ്പള്ളി 38 12315 12385 ……24700, മുള്ളന്‍കൊല്ലി 34 10797 10626 ……21423, മാനന്തവാടി 46 16938 17561 ……34499, കല്‍പ്പറ്റ (മുനി.) 28 10242 10965 ……21207, ബത്തേരി 44 15430 16061 ……31491, ആകെ 867 281224 290167 01 571392
പ്രതികരിക്കാൻ ഇവിടെ എഴുതുക: