അടിമാലി : കേരളത്തില്‍ തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ദ്ധനവ് ഉടന്‍ നടപ്പിലാക്കണമെന്ന് ബിഎംഎസ് സംസ്ഥാന ജന. സെക്രട്ടറി എം.പി ചന്ദ്രശേഖരന് ആവശ്യപ്പെട്ടു. മൂന്നാര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ദേശീയ തൊഴിലാളി ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ വേതനമാക്കി പുതുക്കി നിശ്ചയിക്കണം. തോട്ടം തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം. താമസ-ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി കൈക്കൊള്ളണം. 26ന് നടക്കുന്ന പിഎല്‍സി യോഗത്തില്‍ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഴയ മൂന്നാറില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് വി.എന്‍ രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. കെ.കെ വിജയന്, എന്‍.ബി ശശിധരന്, എസ്. രാജു, മാരിയപ്പന്, എസ്. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. മഴയെ അവഗണിച്ച് നൂറുകണക്കിന് ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: