മലപ്പുറം: പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപവത്ക്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 100 ഗ്രാമപഞ്ചായത്തുകളിലെയും വില്ലേജ് എഡ്യൂക്കേഷന്‍ സമിതികള്‍ യോഗം ചേര്‍ന്ന് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും തീരുമാനങ്ങള്‍ നിര്‍ദിഷ്ട വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
വിദ്യാഭ്യാസ നയത്തെ കുറിച്ച അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിന് തയ്യറാക്കിയ ആലോചനാ രേഖയിലെ 13 വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയാണ് വിദ്യാഭ്യാസ സമിതി യോഗങ്ങളില്‍ നടന്നത്. പഞ്ചായത്ത് തലങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു ചര്‍ച്ച. സംസ്ഥാനത്ത് മുഴുവന്‍ പഞ്ചായത്തുകളും നടപടികള്‍ പൂര്‍ത്തിയാക്കിയ ആദ്യ ജില്ല മലപ്പുറമാണെന്ന് ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ അറിയിച്ചു.
നഗരസഭാ- ബ്ലോക്ക് തലങ്ങളില്‍ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ തീരുമാനങ്ങളാണ് വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടത്. ജില്ലയിലെ മുഴുവന്‍ ബ്ലോക്കുകളും ഏതാനും നഗരസഭകളും ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് തലത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനങ്ങളുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ടും ബ്ലോക്ക് തലത്തില്‍ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യും. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്.
ജില്ലാതലത്തിലും തീരുമാനങ്ങള്‍ ക്രോഡീകരിക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.കെ. ജല്‍സീമിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തുടര്‍ നടപടികള്‍ക്കായി കോര്‍ഗ്രൂപ്പിനെ തിരഞ്ഞെടുത്തു.
കലകട്രേറ്റ് സമ്മേളന ഹാളില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി. ഭാസ്‌ക്കരന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ. ഇന്ദിര, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സഫറുള്ള, പഞ്ചായത്ത് ഉപഡയറക്ടര്‍, എന്‍.ഐ.സി. ഓഫീസര്‍ കെ.പി. പ്രതീഷ്, അസി. ഓഫീസര്‍ പവനന്‍, എസ്എസ്എ. പ്രൊജക്ട് ഓഫീസര്‍ കെ. മുഹമ്മദ് സഹീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: