നടുക്കണ്ടം : നടുക്കണ്ടം – തോണിക്കുഴി മഴ റൂട്ടില്‍ വൈദ്യുതി ലൈന്‍ അപടകരമായി സ്ഥിതി ചെയ്യുന്നു. ജയാജി കമ്പനിയുടെ പഴയ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നിടത്താണ് ലൈന്‍ താഴ്ന്ന്് അപകടം വിതയ്ക്കുന്നത്. മൂന്നോളം സ്കൂള്‍ ബസുകള്‍ ഇതുവഴി കടന്ന് പോകുന്നുണ്ട്. ഏറെ പണിപ്പെട്ടാണ് വൈദ്യുതി ലൈനില്‍ മുട്ടാതെ ബസുകള്‍ പോകുന്നത്. നാട്ടുകാര്‍ നിരവധി പരാതിപ്പെട്ടിട്ടും ഉദ്ദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണ് കെഎസ്ഇബി അദികൃതര്‍ നല്കുന്ന വിശദീകരണം. വൈദ്യുത പോസ്റ്റുകള്‍ തമ്മില്‍ ഏറെ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതാണ് ലൈന്‍ താഴ്ന്ന് അപകട സ്ഥിതിയിലാകാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: