ന്യൂദല്‍ഹി: എന്‍എക്സ്ടി ഡിജിറ്റല്‍ എന്ന പേരില്‍ ഹിന്ദുജാ ഗ്രൂപ്പ് പുറത്തിറക്കിയ ഹെഡെന്ഡ് ഇന്‍ ദ് സ്കൈ(എച്ച്ഐടിഎസ്) ഡിജിറ്റല്‍ പ്ലാറ്റ്ഫോം സംരംഭം കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ, വാര്‍ത്താവിതരണ, പ്രക്ഷേപണ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രകാശനം ചെയ്തു.
കാഴ്ചക്കാര്‍ക്ക് രാജ്യാന്തര, ദേശീയ, പ്രാദേശിക തലങ്ങളിലെ അഞ്ഞൂറിലധികം ടിവി ചാനലുകളും മറ്റ് ഇ-ആപ്ലിക്കേഷനും മറ്റും നല്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് എച്ച്ഐടിഎസ്.
ആന്ധ്രാ പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട നിരവധി ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള സാധ്യത നല്‍കുന്നതാണ് ഇത്. ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിനും മെയ്ക്ക് ഇന്‍ ഇന്ത്യ ദൗത്യത്തിനും കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ് ഹിന്ദുജാ ഗ്രൂപ്പിന്റെ പുതിയ സംരംഭം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: