തൊടുപുഴ : പ്രശസ്ത വന്യജീവി സംരക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വാവാ സുരേഷ് കുമാരമംഗലം ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളിലെത്തി. പാമ്പുകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ നിരുകപദ്രവകാരികളാണെന്നും അവയെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാമ്പുകളെ സംബന്ധിച്ച പല അന്ധവിശ്വാസങ്ങളും തെറ്റായ ധാരണകളും അദ്ദേഹം ദുരീകരിച്ചു. മൂര്‍ഖന്‍, അണലി, ചേര, പെരുമ്പാമ്പ് എന്നീ പാമ്പുകളെ പ്രദര്‍ശിപ്പിച്ചുകൊണ്ട് നടത്തിയ വിവരണങ്ങള്‍ കുട്ടികളില്‍ കൗതുകവും വിജ്ഞാനവും ഉണര്‍ത്തി. അന്‍പതിനായിരം പാമ്പുകളെ സംരക്ഷിച്ചുകൊണ്ട് ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് സുരേഷ്. മുന്നൂറിലധികം തവണ പാമ്പുകടിയേല്‍ക്കുകയും ആറു തവണ വെന്റിലേറ്ററിലും ഐസിയുവിലും പ്രവേശിപ്പിച്ചിട്ടുമുണ്ട്. സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ആര്.കെ ദാസ് മലയാറ്റില്‍, ഡീന്‍ എസ്.ബി ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: