അടിമാലി : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വീടിനുള്ളിലേക്ക് ഇടിച്ച് കയറി. വീട് ഭാഗീകമായി തകര്‍ന്നു. അടിമാലി എട്ടുമുറി പഴംമ്പിള്ളിയില് ശ്രീകുമാറിന്റെ വീടിന്റെ മുകളിലേക്കാണ് ഓട്ടോറിക്ഷ ഇടിച്ച് കയറിയത്. ബുധനാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. രാത്രിയില്‍ അടിമാലിയില്‍ നിന്നും മൂന്നാറിന് പോകുന്നതിനിടെയാണ് അപകടം. മാട്ടുപെട്ടി സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ പ്രശാന്താണ് വാഹനം ഓടിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ ശ്രീകുമാറും കുടുംബാഗങ്ങളും വീട്ടില്‍ ഉറങ്ങുന്നുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: