തൊടുപുഴ : ബിഎംഎസിന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിക്കും. ഇന്ന് തൊടുപുഴ ടൗണില്‍ തൊഴിലാളി റാലിയും പൊതുസമ്മേളനവും നടക്കും. വൈകിട്ട് 4.30ന് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്ന റാലി മുനിസിപ്പല്‍ മൈ്താനിയില് സമാപിക്കും. പൊതുസമ്മേളനത്തില്‍ മേഖല പ്രസിഡന്റ് കെ. ജയന് അദ്ധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ വിജയന് ഉദ്ഘാടനം നിര്‍വ്വഹിക്കും. ആര്‍എസ്എസ് താലൂക്ക് സമ്പര്‍ക്ക പ്രമുഖ് അനില്‍ ബാബു തൊഴില്‍ദിന സന്ദേശം നല്‍കും. രേണുക രാജശേഖരന്, റ്റി.എന്‍ ഷാജി, ഷീബ സാബു, എം.പി പ്രശാന്ത്, എം.എ പ്രദീപ്, ജി.ജി ഹരികുമാര്‍ എന്നിവര്‍ സംസാ
രിക്കും.
തൊടുപുഴ : വിശ്വകര്‍മ്മസഭ തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മദിനാഘോഷം ഇന്ന് നടക്കും. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം തെനംകുന്ന് ബൈപ്പാസ് പരിസരത്തുനിന്നും ശോഭയാത്ര ആരംഭിക്കും. യൂണിയന് പ്രസിഡന്റ് പി.എ രാജന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ജോയ്സ് ജോര്‍ജ്ജ് എം.പി ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.റ്റി രമേശ് മുഖ്യാതിഥിയായി സംസാരിക്കും. അഡ്വ. പി.എം ബാബു പള്ളിപ്പാട്ട് ആമുഖ പ്രഭാഷണം നടത്തും. വി.എസ്എസ് മധ്യമേഖല സെക്രട്ടറി വി.എന്‍ ദാമോദരന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. കെ.ജി സന്തോഷ്, കെ.ആര് സനൂഷ്, പി.എസ് ഉമേശന്, പി.ആര്. വിശ്വന്, വി.കെ ബിജുമോന്, എസ്എന്‍ഡിപി യോഗം യൂണിയന് പ്രസിഡന്റ് എസ്. പ്രവീണ്‍, എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് കെ.കെ കൃഷ്ണപിള്ള, കെപിഎംഎസ് ജില്ലാ സെക്രട്ടറി സി.സി കൃഷ്ണന്, വിശ്വബ്രഹ്മണ സമൂഹമഠം പ്രസിഡന്റ് കെ.വി സോമനാഥന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: