തൊടുപുഴ : വാര്‍ഡ് കൗണ്‍സില്‍ പാസാക്കാതെ ഇടുക്കി പാക്കേജില്‍ നിന്നും ലഭിച്ച ആടുകളെ കോണ്‍ഗ്രസിലെ തല്‍പ്പരകക്ഷികള്‍ക്ക് വിതരണം ചെയ്യാനുള്ള നീക്കം തൊടുപുഴ നഗരസഭ കൗണ്‍സിലില്‍ ബഹളത്തിന് ഇടയാക്കി. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വെറ്ററിനറി സര്ജന് ആടുകളെ വിതരണം ചെയ്യുന്നതിനുള്ള അംഗങ്ങളുടെ ലിസ്റ്റ് പാസാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഈ കത്ത് ചര്‍ച്ചയ്ക്ക് വന്നപ്പോഴാണ് ബഹളം ഉണ്ടായത്. 200ഓളം ആടുകളെ വിതരണം ചെയ്യുമ്പോള്‍ മിക്കതും കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും ഇഷ്ടക്കാരുടെ പേരാണ് ലിസ്റ്റില്‍ കടന്നുകൂടിയിരിക്കുന്നത്. 35 വാര്‍ഡുകള്‍ക്കും ആനുപാതികമായി ആടുകളെ വിതരണം ചെയ്യണമെന്നാണ് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടത്. പട്ടയംകവലയില്‍ പുറമ്പോക്കില്‍ കഴിയുന്ന നിര്‍ദ്ദന കുടുംബത്തിനെതിരെ ഹൈക്കോടതിയില്‍ നിന്നും ജെയിംസ് ഉലഹന്നാന് സമ്പാദിച്ച വിധി കൗണ്‍സിലില്‍ ചര്‍ച്ചയായി. വാര്‍ഡ് കൗണ്‍സിലറുടെ ഒത്താശയോടെയാണ് ജെയിംസ് ഉലഹന്നാന് കോടതിയെ സമീപിച്ചത്. മൂന്നു സ്ത്രീകളാണ് പട്ടയംകവലയില്‍ പുറമ്പോക്കില്‍ കഴിയുന്നത്. ഇവരെ പെരുവഴിയിലാക്കാതെ ആശ്രയ പദ്ധതിയില്‍പ്പെടുത്തി സംരക്ഷിക്കണമെന്ന് കൗണ്‍സിലില്‍ നിര്‍ദ്ദേശം വന്നു. നഗരസഭയുടെ വര്‍ക്കുകളില്‍ എസ്റ്റിമേറ്റ് എടുക്കാതെ ഉരുണ്ടുകളിക്കുന്ന ഉദ്യോഗസ്ഥനെതിരെയും കൗണ്‍സിലില്‍ പരാമര്‍ശം ഉണ്ടായി. ഈ ഉദ്യോഗസ്ഥനോട് കൗണ്‍സില്‍ വിശദീകരണവും തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: