കല്‍പ്പറ്റ : കുടുംബശ്രീ 17-ാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച സംസ്ഥാന കായിക മത്സരത്തില്‍ കൂടുതല്‍ പോയിന്റ് നേടി വ്യക്തിഗത പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ലതികയെ (കല്‍പ്പറ്റ) കുടുംബശ്രീ ആദരിച്ചു. 200 മീറ്റര്‍ ഓട്ടം, 1000 മീറ്റര്‍ നടത്തം, എന്നിവയില്‍ ഒന്നാം സ്ഥാനവും, 100 മീറ്റര്‍ ഓട്ടത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ ലതിക 100 ത 4 മീറ്റര്‍ സീനിയര്‍ റിലേയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.
ജില്ലാ പോലീസ് മേധാവി എം.കെ.പുഷ്കരന് ട്രോഫി വിതരണം ചെയ്തു.എസ്.ടി ആക്ടിവിസ്റ്റ് ധന്യരാമന്‍ ജില്ലാ മിഷന് കണ്‍സല്‍ട്ടന്റുമാരായ ആശ പോള്‍, ശ്രുതിമോള്‍, കിരണ്‍ പ്രസംഗിച്ചു. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.പി.മുഹമ്മദ് അദ്യക്ഷത വഹിച്ചു. എംകെഎസ്പി കണ്‍സല്‍ട്ടന്റ് പി.കെ.സുഹൈല്‍ സ്വാഗതവും എം.ഇ.കണ്‍സല്‍ട്ടന്റ് ഷീന എസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: