കട്ടപ്പന: വാഹന പരിശോധനക്കിടയില്‍ വാഹനം നിര്‍ത്താതെ പോയ യുവാവിനെ പിന്നാലെ ചെന്ന് കട്ടപ്പന ട്രാഫിക്ക് എസ്.ഐ. മര്‍ദ്ദിച്ചതായി പരാതി.കാഞ്ചിയാര്‍ ലബ്ബക്കട പറപ്പള്ളില്‍ ബിജുവിന്റെ മകന് ജേക്കബ്ബ് എബ്രഹാ(18)മിനെയാണ് മര്‍ദ്ദിച്ചത്.കഴിഞ്ഞ 10ന് പള്ളിക്കവലയില്‍ നിന്നും നരിയംപാറയ്ക്ക് ഓട്ടോ ഓടിച്ചു പോകുകയായിരുന്ന ജേക്കബ്ബ് ഗുരുമന്ദിരം ജംഗ്ഷനില്‍ വാഹനപരിശോധനയ്ക്ക് കിടന്നിരുന്ന പോലീസ് വാഹനം കണ്ട് ലൈസന്‍സ് ഇല്ലാത്തതിനാല്‍ പേഴുംകണ്ടം വഴിക്ക് വാഹനം ഓടിച്ചു പോയി .തുടര്‍ന്ന് പിന്നാലെ വന്ന ട്രാഫിക്ക് എസ്.ഐ് ജേക്കബ്ബിനെ ഓട്ടോയില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്ന്ന്സ്റ്റേഷനില് എത്തിച്ചതിന് ശേഷവും മര്‍ദ്ദനം തുടര്‍ന്നു.മര്‍ദ്ദന വിവരം പുറത്ത് അറിയിച്ചാല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ശരീരഭാഗങ്ങളില്‍ ക്ഷതമേറ്റ ഇയാള്‍ ഇപ്പോഴും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രില്‍ ചികിത്സയിലാണ്.എസ്ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും എസ്പിക്കും പരാതി നല്‍കിയിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: