ബിഎംഎസിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍
ഇടുക്കി : ബിഎംഎസിന്റെആഭിമുഖ്യത്തില് വിശ്വകര്‍മ്മ ജയന്തി ദിനമായ നാളെ ദേശീയ തൊഴിലാളി ദിനമായി ആഘോഷിക്കും. ഇടുക്കി ജില്ലയില്‍ മൂന്നാര്‍, തൂക്കുപാലം, പുറ്റടി, ഇരട്ടയാര്‍, ഏലപ്പാറ, 35-ാം മൈല്‍, മുരിക്കാശ്ശേരി, മുട്ടം, തൊടുപുഴ, ഉടുമ്പന്നൂര്‍ എന്നീ സ്ഥലങ്ങളില്‍ തൊഴിലാളിദിന റാലി സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നാര്‍ – ഉടുമ്പന്നൂര്‍ സമ്മേളനങ്ങള്‍ ഭാരതീയ മസ്ദൂര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ബി. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ജില്ലാ പ്രസിഡന്റ് വിഎന്‍ രവീന്ദ്രന്, ജില്ലാ സെക്രട്ടറി സിബി വര്‍ഗ്ഗീസ്, ജില്ലാ ഭാരവാഹികളായ ബി. വിജയന്, എം ബി ശശിധരന്, കെ.കെ വിജയന്, എം.പി മോഹന്‍ദാസ്, കെ. ജയന്, പി. ഭുവനചന്ദ്രന്, പി.സി. മോഹനന്, എ.പി. സഞ്ജു, ഷീബ സാബു, സരിത ബിജു തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: