നീണ്ട കണ്പീലികള് ആഗ്രഹിക്കാത്തവരുണ്ടാകില്ല, ഈ ഭാഗ്യമില്ലാത്തവര്‍ കൃത്രിമ കണ്‍പീലികള്‍ക്ക് പുറമെ പോകുകയും ചെയ്യും. ഇതല്ലാതെ കണ്പീലികള് വളരുന്നതിനും പീലികള്‍ക്ക് നീളം തോന്നുന്നതിനും ചെയ്യാവുന്ന ചില കാര്യങ്ങളിതാ,കണ്പീലികള് വളരുന്നതിനുള്ള ഏറ്റവും ഫലപ്രദവും ഏറ്റവും എളുപ്പവുമുള്ള വഴിയാണ് ആവണക്കെണ്ണ.
കിടക്കുന്നതിന് മുന്‍പ് ആവണക്കെണ്ണ കണ്പീലികളില് പുരട്ടുക. കണ്പീലികള് തഴച്ചു വളരുമെന്നു മാത്രമല്ലാ, പീലികള്‍ക്ക് നല്ല കറുപ്പുണ്ടാവുകയും ചെയ്യും. ദിവസവും ആവണക്കെണ്ണ പുരട്ടുന്നത് നല്ല ഫലം നല്‍കും.
വൈറ്റമിന്‍ ഇ ഓയിലും കണ്പീലികള് വളരുന്നതിന് ഗുണം ചെയ്യും. ഐ ലാഷ് ബ്രഷ് വൈറ്റമിന്‍ ഇ ഓയിലില്‍ മുക്കി കണ്പീലികളില് പുരട്ടുക. വൈറ്റമിന്‍ ഇ ക്യാപ്സൂളുകള് പൊട്ടിച്ച് ആ എണ്ണയില്‍ ബ്രഷ് മുക്കി കണ്പീലികളില് പുരട്ടിയാലും മതി. കണ്പീലികള് കൊഴിയുന്നതു കുറയുക മാത്രമല്ലാ, കണ്പീലികള് വളരുകയും ചെയ്യും.
കണ്പീലികളിലെ മേക്കപ്പും പീലികളുടെ വളര്‍ച്ചയെ ബാധിക്കും. മസ്കാരയും മറ്റും ഉപയോഗിക്കുമ്പോള്‍ നിലവാരമുള്ളവ മാത്രം ഉപയോഗിക്കുക. പീലികളിലെയും കണ്ണിലെയും മേക്കപ്പ് നീക്കം ചെയ്യുമ്പോഴും ശ്രദ്ധ വേണം. പഞ്ഞി മേക്കപ്പ് റിമൂവിംഗ് ലോഷനുകളില്‍ മുക്കിയ ശേഷം മേയ്ക്കപ്പ് തുടച്ചു നീക്കുക. മേക്കപ്പിട്ട് കിടന്നുറങ്ങരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: