പിലാക്കാവ് : പിലാക്കാവ് മണിയന്‍കുന്നില്‍ ബിജെപിയുടെ കൊടിയും കൊടിമരവും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. സമീപകാലത്ത് സിപിഎം അടക്കമുളള വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നും രാജിവെച്ച് നിരവധിപേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇവരാണ് സിപിഎം കേന്ദ്രമായ മണിയന്‍കുന്നില്‍ കൊടിമരം സ്ഥാപിച്ചത്. ഇതുസംബന്ധിച്ച് മാനന്തവാടി പോലീസില്‍ പരാതി നല്കി. ബിജെപി പ്രവര്‍ത്തകര്‍ പിലാക്കാവില്‍ പ്രതിഷേധപ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: