തൊടുപുഴ : തൊടുപുഴയില്‍ ആരംഭിച്ച കാര്‍ഷിക ലൈബ്രറിയുടെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ് നിര്‍വഹിച്ചു. കൃഷിയോടുള്ള താല്പര്യം യുവതലമുറയിലേക്ക് എത്തിക്കുന്നതിനും വായനയിലൂടെ അത് പ്രായോഗിക തലത്തിലേക്ക് എത്തിക്കാനുമുള്ള
മാതൃകാപരമായ തുടക്കമാണ് കാര്‍ഷിക ലൈബ്രറിയുടേതെന്ന് മന്ത്രി പറഞ്ഞു. നബാര്‍ഡിന്റെ സഹകരണത്തോടെ 50,000 രൂപയുടെ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ സജ്ജമാക്കിയിട്ടുണ്ട്. കൃഷിയുടെ പ്രാധാന്യം സ്കൂള്‍ തലത്തില്‍തന്നെ വളര്‍ത്തിയെടുക്കുന്നതിനുള്ള എല്ലാ കാര്‍ഷിക പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടുത്തിയാണ് ലൈബ്രറിയുടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. യോഗത്തില്‍ മുന്‍സിപ്പല്‍ ചെയര്മാന് എംഎം ഹാരിദ്, മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷീജ ജയന്, നബാര്‍ഡ് ഡി ഡി എം അശോക് കുമാര്‍ നായര്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലമ്മ ജോസഫ്, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ഷാജി മണക്കാട്, ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് ടോം ചെറിയാന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: