തിരുനെല്ലി : കോളനിപരിസരത്ത് കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരന് ഷോക്കേറ്റ് ഗുരുതര പരിക്ക്. അപ്പപാറ അത്താറ്റ്ക്കുന്നിലുള്ള സ്വകാര്യവ്യക്തിയുടെ ഫെന്സിംഗ്വേലിയില്നിന്നാണ് കഴിഞ്ഞദിവസം ഉച്ചക്കഴിഞ്ഞ് രാജു-മീനാക്ഷി ദമ്പതികളുടെ മകന് ജിതിന് ഷോക്കേറ്റത്. അത്താറ്റ്ക്കുന്ന് കോളനിക്കുസമീപത്തുകൂടിയാണ് വൈദ്യുതി വേലി കടന്നുപോകുന്നത്. ചേകാടി എല്‍പി സ്കൂളിലേക്കുള്ള വഴിയും ഇതിലെയാണ്.
പകല്‍സമയങ്ങളില്‍ ഫെന്‍സിങ്ങിലെ വൈദ്യുതി ഒഴിവാക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യം സ്വകാര്യവ്യക്തി ചെവികൊണ്ടില്ല. കോളനിക്കാരുടെ ഭൂമി കയ്യേറിയാണ് അനധികൃതമായി ഫെന്‍സിംഗ് വേലി സ്ഥാപിച്ചതെന്നും ആരോപണമുണ്ട്. ഇതിനുമുന്‍പും കുട്ടികള്‍ക്ക് ഷോക്കേറ്റിരുന്നു. അന്നും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും സ്ഥലം ഉടമയോ അധികൃതരോ സ്വീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: