ഹരിപ്പാട്: വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ജില്ലയില്‍ എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും. ഇതിന്റെ തയ്യാറെടുപ്പുകള്‍ വാര്‍ഡുതലം മുതല്‍ തുടങ്ങിയതായി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ പറഞ്ഞു. ബിജെപി തെക്കന്‍ മേഖല നേതൃയോഗം ഹരിപ്പാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവനോടുള്ള സിപിഎമ്മിന്റെ നിന്ദയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മുതലെടുപ്പ് രാഷ്‌ട്രീയവും കേരള ജനത തിരിച്ചറിഞ്ഞ് ബിജെപിയ്‌ക്ക് അനുകൂലമായ വിധിയെഴുത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍. ചിത്രാംഗദന്‍ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്‍, സെക്രട്ടറി ജി. ജയദേവന്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് രാജന്‍ മാത്യു, കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് കെ. ജയചന്ദ്രന്‍പിള്ള, ജനറല്‍ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍, ഹരിപ്പാട് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു.
















