കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് ഗൗരി പി. കൃഷ്ണന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം വെര്‍ജിന്‍ ലെറ്റര്‍ നിസഹായയായ ഒരു പെണ്‍കുട്ടിയുടെ കഥപറയുന്നു. അമ്മയെ നഷ്ടപ്പെട്ട എട്ടുവയസുകാരിക്ക് വീട്ടിലും സ്കൂളിലും അച്ഛന് കാരണം നേരിടുന്ന പ്രശ്നങ്ങളാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം.
സഹായത്തിന് ബന്ധുക്കളോ മറ്റാരുംതന്നെയില്ലാത്ത പെണ്‍കുട്ടി ഒടുവില്‍ പ്രശ്നങ്ങള്‍ക്കെല്ലാം സ്വയം പരിഹാരം കണ്ടെത്തുന്നു. സുധാസാഗറാണ് വെര്‍ജിന്‍ ലെറ്റര്‍ സംവിധാനം ചെയ്യുന്നത്. ചലച്ചിത്രതാരം രാജേഷ് ഹെബ്ബാര്‍ കുട്ടിയുടെ പിതാവായി എത്തുന്നുവെന്നതും ഈ ഹ്രസ്വചിത്രത്തിന്റെ പ്രത്യേകതയാണ്.
മാസ്റ്റര്‍ അന്‍സല്‍, ചന്ദ്രിക അനവൂര്‍, വിനോദ് എന്നിവരാണ് മറ്റുതാരങ്ങള്‍. ന്യൂഹൗസ് മോഷന്‍ പിക്ചേഴ്സ് അവതരിപ്പിക്കുന്ന വെര്‍ജിന്‍ ലെറ്ററിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അബ്ദുല്‍ നസീര്‍ സെയിന്‍. ഷെറിന്, നിഖില്‍ എന്നിവരാണ് സഹസംവിധായകര്‍. അസോസിയേറ്റ് ഡയറക്ടര്‍ സൗമ്യ എം. നായര്‍, സംഗീതം: അരുണ്‍ രാജ്. എഡിറ്റിങ്: പ്രേം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: