തൊടുപുഴ : പടിഞ്ഞാറെ കോടിക്കുളം പാറപ്പുഴ ശ്രീ മഹാദേവി ക്ഷേത്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 104 വയസുള്ള മുത്തശ്ശിയെ ആദരിച്ചു. ചേന്നംകോട് കൂവയില്‍ കുഞ്ഞുമോള്‍ എന്ന മുത്തശ്ശിയെയാണ് ക്ഷേത്ര സംരക്ഷ ണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പാദപൂജ നടത്തി ആദരിച്ചത്. ഈ ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകയായിരുന്നു മുത്തശ്ശി. നൂറ് വയസുള്ള മുത്തശ്ശയുടെ പാദപൂജ ചെയ്യണമെന്ന് ക്ഷേത്രം കമ്മറ്റിക്കാര് തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയും ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: