കുമളി: കുമളി ചെക്കുപോസ്റ്റുവഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ചങ്ങനാശേരി സ്വദേശികളയ അജ്മല്‍(19), വിഷ്ണു(19),എന്നിവരെയാണ് അടിമാലി നാര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇന്നലെ രാവിലെ കമ്പം ബസ് സ്റ്റാന്റില്‍ ഇറങ്ങി കാല്‍നടയായി കുമളി ചെക്ക് പോസ്റ്റിലൂടെ നടന്ന് വരുന്നതിനിടെയാണ് പ്രതികള്‍ കുടുങ്ങിയത്. ഇവരില്‍ നിന്ന് അരക്കിലോ കഞ്ചാവ് പിച്ചെടുത്തു. പ്രതികളെ ഇന്ന് കോടതയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: