കുടയത്തൂര്‍ : കുടയത്തൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായകള്‍ കൂട്ടത്തോടെ സഞ്ചരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ നായകളുടെ തെരുവുസഞ്ചാരം ഭീതിയോടെയാണ് ജനങ്ങള്‍ കാണുന്നത്. കുടയത്തൂരിന്റെ പരിസര പ്രദേശങ്ങളില്‍ നിരവധി അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പലതും താല്‍ക്കാലിക ഷെഡ്ഡുകളിലാണ് പ്രവര്‍ത്തിക്കുന്നത്. അറവുശാലകളുടെ പരിസരപ്രദേശങ്ങള്‍ തെരുവുനായകളുടെ വിഹാരകേന്ദ്രമാണ്. കുടയത്തൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള വിദ്യാലയങ്ങളില്‍ കാല്‍നടയായി പഠനത്തിനായി പോകുന്ന അനേകം വിദ്യാര്‍ത്ഥികളുണ്ട്. വിദ്യാര്‍ത്ഥികളും തെരുവുനായകളുടെ ശല്യം മൂലം ഭീഷണിയിലാണ്. തെരുനായ ഭീതി പരത്തുന്നവിധം ആക്രമണം തുടരുമ്പോഴും പരിഹാരം കാണുവാന്‍ അധികൃതര്‍ മടിക്കുകയാണ്. കുടയത്തൂരിലും പരിസരപ്രദേശങ്ങളിലുമുള്ള തെരുവുനായ ശല്യത്തിന് അവസാനം ഉണ്ടാക്കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: