മുഹമ്മ: നിയന്ത്രണം തെറ്റിയ കണ്ടെയ്‌നര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നിലിടിച്ച് രണ്ടുകടമുറിയും കാറും തകര്‍ന്നു. പാതിരപ്പള്ളി ജങ്ഷന് സമീപത്തെ സനല്‍കുമാറിന്റെ മെഡിക്കല്‍സ്റ്റോര്‍, മൈക്കിളിന്റെ പച്ചക്കറിക്കട, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വര്‍ഗീസിന്റെ കാര്‍ എന്നിവയിലാണ് കാലിത്തീറ്റ കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറിയിടിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം. മെഡിക്കല്‍ സ്റ്റോര്‍ പൂര്‍ണമായും ഇടിച്ച ലോറിയും നിര്‍ത്തിയിട്ടിരുന്ന കാറും കണ്ടയ്‌നറും ഭാഗികമായി തകര്‍ന്നു. ഇരുകൂട്ടരുമായി പ്രശ്‌നം പറഞ്ഞുതീര്‍ത്തതിനാല്‍ കേസെടുത്തില്ലെന്ന് നോര്‍ത്ത്‌പോലീസ് പറഞ്ഞു.
















