പാലക്കാട്: ഹൈന്ദവ ഏകീകരണത്തെ ചെറുത്തുതോല്‍പ്പിക്കുകയെന്ന അജണ്ടയാണ് സിപിഎം കണ്ണൂരില്‍ ശ്രീനാരായണഗുരുദേവനെ നിശ്ചലദൃശ്യത്തില്‍ പ്രദര്‍ശിപ്പിച്ച സംഭവം വ്യക്തമാക്കുന്നതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിശ്വഹിന്ദുപരിഷത്ത് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ശ്രീനാരായണഗുരുദേവനെ അവഹേളിച്ച സംഭവം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്ന് വിഎച്ച്പി പാലക്കാട് വിഭാഗ് സെക്രട്ടറി എ.സി.ചെന്താമരാക്ഷന് ആവശ്യപ്പെട്ടു. കദളീവനം ഹാളില്‍ നടന്ന ജില്ലാ പ്രവര്‍ത്തകയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.സതീഷ്മേനോന്‍ അധ്യക്ഷതവഹിച്ചു. പി.ആര്.കൃഷ്ണന്‍കുട്ടി, അഡ്വ.അനൂപ് കുമാര്‍,കൃഷ്ണചന്ദ്രന്,എം.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: