അമ്പലവയല്‍: ഓണപരീക്ഷയുടെ ഹിന്ദി ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകര്‍ക്ക് സസ്പെന്ഷന്. തോമാട്ടുചാല്‍ ജി.എച്ച്.എസ്.എസ്. പ്രധാനാധ്യാപിക മോളി സെബാസ്റ്റ്യന്‍, അധ്യാപകനായ ഉണ്ണികൃഷ്ണന് എന്നിവരെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെന്റ് ചെയ്തത്. കൃത്യനിര്‍വഹണത്തിലെ വീഴ്ചവരുത്തിയതിനാണ് സസ്പെന്ഷന്.
ചൊവ്വാഴ്ച നടന്ന പത്താംതരം മലയാളം പരീക്ഷയുടെ ചോദ്യപേപ്പറില്‍ ബുധനാഴ്ച നടക്കേണ്ട മലയാളം പരീക്ഷയുടെ ചോദ്യങ്ങളും കയറിക്കൂടിയതാണ് വിവാദമായത്. ഇതുമൂലം പരീക്ഷ മാറ്റിവെക്കേണ്ടിയും വന്നു. വ്യാഴാഴ്ച വൈകിട്ടോടെ സസ്പെന്ഷന് ഓര്‍ഡര്‍ നല്കാന് സ്കൂളിലെത്തിയ വിദ്യാഭ്യാസ വകുപ്പ് അധികൃതരെ പി.ടി.എ. യും നാട്ടുകാരുംചേര്‍ന്ന് ഒന്നര മണിക്കൂറോളം തടഞ്ഞുവെച്ചു. ചോദ്യപേപ്പര്‍ പ്രിന്റുചെയ്ത പ്രസ്സിനും വിദ്യാഭ്യാസ വകുപ്പിനും സംഭവിച്ച വീഴ്ച അധ്യാപകരുടെ തലയില്‍ കെട്ടിവെക്കരുതെന്നാവശ്യപ്പെട്ടാണ് അമ്പലവയല്‍ പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: