കഴക്കൂട്ടം: ഗുണ്ടാ-മാഫിയാ സംഘങ്ങളെ വളര്‍ത്താന്‍ കഴക്കൂട്ടം എംഎല്‍എയുടെ ദല്ലാളായി എസ്ഐ എസ്. ശ്രീജിത്ത് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് പ്രതിഷേധം ശക്തം. എംഎല്‍എയുടെ നിര്‍ദ്ദേശാനുസരണം ബിജെപിക്കെതിരെ പ്രവര്‍ത്തിക്കുന്ന എസ്ഐയെ നിലയ്ക്കു നിര്‍ത്താന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കഴക്കൂട്ടം മുക്കോല നാലുവരി പാതയുടെ നിര്‍മാണ ഉദ്ഘാടനത്തിന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി സ്ഥാപിച്ചിരുന്ന ഫഌക്സ് ബോര്‍ഡുകള്‍ എംഎല്‍എയുടെ ഗുണ്ടകള്‍ തകര്‍ത്തിരുന്നു. ശേഷിച്ചവ എസ്ഐ തന്നിഷ്ടം കാട്ടി നീക്കം ചെയ്തു. ബോര്‍ഡുകള്‍ നീക്കം ചെയ്തതിന് കഴക്കൂട്ടം പോലീസിന് എംഎല്‍എയുടെ അനുയായികള്‍ മദ്യസത്കാരം നടത്തിയതായും ആരോപണമുണ്ട്. ബിജെപിയുടെ വളര്‍ച്ചയില്‍ വിളറിപൂണ്ട എംഎല്‍എയുടെ ഗ്രൂപ്പുകാര്‍ പോലീസിനെ ഉപയോഗിച്ച് അക്രമം കാട്ടുന്നതായി ബിജെപി ആരോപിച്ചു. ബിജെപിയുടെ ഫഌക്സ് ബോര്‍ഡുകള്‍ തകര്‍ത്ത കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ കേസെടുക്കുക, എസ്ഐക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴക്കൂട്ടം ഏര്യാകമ്മറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ആര്.എസ്. രാജീവ്, മണ്ഡലം പ്രസിഡന്റ് പാങ്ങപ്പാറ രാജീവ്, ജനറല്‍സെക്രട്ടറി ശ്രീകാര്യം ശ്രീകണ്ഠന്, പോങ്ങുമൂട് വിക്രമന്, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: