ആലപ്പുഴ: പ്രശ്‌നവും പ്രതിസന്ധിയും ഏതുസമയത്തും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമെന്നും അവയെ തടയാനും അതിജീവിക്കാനുമുള്ള കഴിവ് ആര്‍ജ്ജിക്കുന്നതും ആത്മഹത്യാപ്രതിരോധത്തിന് ആവശ്യമാണെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പി.കെ. ഹൊര്‍മീസ് തരകന്‍ പറഞ്ഞു.
ഗവ. ടിഡി മെഡിക്കല്‍ കോളേജ് ടെലിമെഡിസിന്‍ ഹാളില്‍ നടത്തിയ ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മഹത്യാ പ്രതിരോധ ക്ലിനിക്കിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. കൂടുതല്‍ ആത്മഹത്യ പ്രതിരോധ ബോധവത്കരണ പരിപാടികല്‍ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെക്യാട്രി വിഭാഗം മേധാവി ഡോ. വി. സതീഷ് അദ്ധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.എസ്. ഷാജഹാന്‍ നവീകരിച്ച സെമിനാര്‍ കം- ലൈബ്രറി ഹാളിന്റെ ഉദ്ഘാടനം നടത്തി. വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ വൈസ് പ്രസിഡന്റ് ഡോ. വി.കെ. രാധാകൃഷ്ണന്‍ ഡോ. സൗമിത്രാ ദാസിനെ ആദരിച്ചു.
മെഡിസിന്‍ വിഭാഗം പ്രൊഫ. ടി.കെ.സുമ, ഗവ. നേഴ്‌സിങ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സെള്ളിയാമ്മ കുര്യാക്കോസ്, ആര്‍എംഒ ഡോ. നോനാന്‍ ചെല്ലപ്പന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. പി.ജി. സജി സ്ാഗതവും ഡോ. ടി.പി. സുമേഷ് നന്ദിയും പറഞ്ഞു.
ശാസ്ത്ര സമ്മേളനത്തില്‍ ഡോ. വി. സതീഷ്, ഡോ. പി.ജി. സജി, ഡോ. സുമേഷ് ടി.പി, ഡോ. വരുണ്‍ രാജന്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ഡോ. ശ്രീദേവി സി.എസ്, ഡോ. ശോഭാഭട്ട് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
















