പുനെ: പുതിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ ടിയുവി 300 മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് വിപണിയിലിറക്കി. രാജ്യമൊട്ടാകെയുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ വില്‍പ്പനയ്ക്കെത്തിയ ടിയുവി 300 യുടെ എക്സ് ഷോറൂം വില 6.90 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ഇറ്റാലിയന്‍ കമ്പനി പിനിന്‍ഫാരിനയുടെ പിന്തുണയോടെയാണ് ടിയുവി 300 യെ മഹീന്ദ്ര വികസിപ്പിച്ചത്.
ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ടു ഡിന് മ്യൂസിക് സിസ്റ്റം, ഓഡിയോ / ഫോണ്‍ കണ്‍ട്രോളുകളുള്ള സ്റ്റിയറിങ് വീല്‍ , ട്വിന്‍പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയും ഇന്റീരിയറിലെ പ്രത്യേകതകള്‍. ക്ലച്ച് ഉപയോഗിക്കാതെ, അനായാസം ഡ്രൈവ് ചെയ്യാന്‍ സഹായിക്കുന്ന ഓട്ടോഷിഫ്ട് ടെക്നോളജിയുമായാണ് ടിയുവിയുടെ വരവ്. ലീറ്ററിന് 18.49 കിലോമീറ്റര്‍ മൈലേജാണ് ടിയുവി 300ക്ക് എആര്‍എഐ സാക്ഷ്യപ്പെടുത്തിയത്.
ഉന്നതനിലവാരമുള്ള സാങ്കേതികവിദ്യയും പ്രകടനക്ഷമതയും ഒത്തിണങ്ങിയ ഒരു വാഹനം ആകര്‍ഷകമായ വിലയില്‍ എന്ന വേറിട്ട ചിന്തയില്‍ നിന്നാണ് ടിയുവി 300 യുടെ ജനനമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര അവകാശപ്പെട്ടു.
മഹീന്ദ്രയുടെ വാഹനചരിത്രത്തിലെ ഏറ്റവും അഭിമാനാര്‍ഹമായ മുഹൂര്‍ത്തമാണ് ടിയുവി 300 യുടെ അവതരണമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. പവന് ഗോയങ്ക പറഞ്ഞു. ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലി (എംആര്‍വി) യില്‍ വികസിപ്പിച്ച ടിയുവി 300 മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ സാക്ഷാത്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: