ഹരിപ്പാട്: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രതിരോധ മന്ത്രിയേയും ധീരജവാന്‍ കരുവാറ്റ എന്‍. സന്തോഷ്‌കുമാര്‍ സ്മാരക സമിതി യോഗം അഭിനന്ദിച്ചു. പത്ത് ദിവസത്തിനുള്ളില്‍ പത്ത് ഭീകരരെ വകവരുത്തുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്ത കമാന്‍ഡോ ലാന്‍സ് നായിക് മോഹന്‍ദാസ് ഗോസ്വാമിയുടെ വീര ചരമത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് വിശ്വനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. പത്മകുമാര്‍, കെ.സരസമ്മ, രഘു, എന്‍. സുരേഷ്‌കുമാര്‍, രമേശന്‍ നായര്‍, സന്തോഷ്, രവീന്ദ്രന്‍ നായര്‍, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















