മണ്ണാര്‍ക്കാട്: കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴവരെയുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുവേണ്ടി നടത്തിയ ഓപ്പറേഷന് അനന്തയെകുറിച്ചുള്ള പരാതികള്‍ പരിശോധിക്കുമെന്ന് ഒറ്റപ്പാലം സബ്കളക്ടര്‍ ബി.നൂഹ്ബാവ താലൂക്ക് സമിതി യോഗത്തില്‍ പറഞ്ഞു. ആദ്യഘട്ട സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായതാണ്. എന്നാല്‍ സര്‍വ്വേയെക്കുറിച്ച് ആറ് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിക്കും. 370ളം കയ്യേറ്റങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. കയ്യേറ്റം കണ്ടെത്തിയ സ്ഥലത്തിന്റെ കൈവശക്കാര്‍ക്ക് 15 മുതല്‍ നോട്ടീസ് നല്‍കുമെന്നും സബ് കളക്ടര്‍ പറഞ്ഞു. സര്‍വ്വേയില്‍ അപാകതയുണ്ടെന്ന് വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ പരാതി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: