ആനക്കര: സോപാനം സ്കൂള്‍ ഓഫ് പഞ്ചവാദ്യം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പോത്തനൂര്‍ കുറുങ്ങാട്ട് മനയില്‍ നടന്ന വാദ്യകേളിയിഒമട്ടന്നൂര് ശങ്കരന്‍കുട്ടിമാരാര്‍, കരിയന്നൂര്‍ നാരായണന് നമ്പൂതിരി എന്നിവര്ക്കുമുമ്പില് കുരുന്നുകള്‍ കൊട്ടിക്കയറി ദക്ഷിണയര്പ്പിച്ചു. 14 ശാഖകളില്‍നിന്നായി 700ഓളം പേരാണ് വാദ്യകേളിയില് അരങ്ങേറിയത്. ചെണ്ടയില്‍ അരങ്ങേറ്റം നടത്തിയ നൂറുകണക്കിനുപേര്‍ പങ്കെടുത്ത പരിപാടി വാദ്യാസ്വാദകര്‍ക്ക് വിരുന്നായി.
ലിംക ബുക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടുന്നതിനായി നവംബര്‍ 21ന് നടക്കുന്ന വാദ്യകലാ സംവാദത്തിനും 101 പേരുടെ പഞ്ചവാദ്യത്തിനും മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്. ഹരി ആലങ്കോടിന്റെ സന്തൂര്‍ കച്ചേരിയും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: