കോട്ടായി: സംഗീത ചക്രവര്‍ത്തി ചെമ്പൈ വൈദ്യനാഥഭാഗവതരുടെ 119ാ മത് ജന്മദിനം ദ്വിദിന സംഗീതോത്സവമായി ആഘോഷിക്കും. സംഗീതോത്സവം 12ന് രാവിലെ 11.30ന് എം.ബി. രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ അധ്യക്ഷത വഹിക്കും. മലബാര്‍ സിമന്റ്സ് എംഡി കെ. പത്മകുമാര്‍ മുഖ്യാതിഥിയായിരിക്കും. കാഞ്ഞങ്ങാട് രാമചന്ദ്രനും സംഘവും ഉദ്ഘാടന കച്ചേരി നടത്തും.
ചെമ്പൈ വിദ്യാപീഠത്തിന്റെ 30 ാമത് വാര്‍ഷിക സമ്മേളനം 13നു രാവിലെ പി.കെ. ബിജു എംപി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് എം.എന്‍. കൃഷ്ണന്, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്നു മണ്ണൂര്‍ രാജകുമാരനുണ്ണിയുടെ കച്ചേരി.
രാവിലെ ഒമ്പതിനു തുടങ്ങി രാത്രി എട്ടുവരെ നീണ്ടു നില്ക്കുന്ന ദ്വിദിന സംഗീതോത്സവത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി നൂറ്റിഎണ്‍പതോളം പേര് സംഗീതാരാധന നടത്തും. പക്കവാദ്യക്കാരായി അറുപതോളം പേരുണ്ടാകും. ചെമ്പൈ സുരേഷ് ചെയര്‍മാനും കീഴത്തൂര്‍ മുരുകന് സെക്രട്ടറിയുമായ സംഘാടക സമിതിയാണ് ഉത്സവത്തിനു നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: