മുണ്ടൂര്‍: കാഞ്ഞിക്കുളം സഹകരണബാങ്കിലുണ്ടായ അനധികൃത ഇടപാടുകള്‍ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സിപിഎം ഡിവൈഎഫ്ഐ അക്രമം തുടരുന്നു.നിശ്ചിത സമയത്തല്ലാതെ ബാങ്ക് പ്രവര്‍ത്തിച്ചത് സഹകരമബാങ്ക് നിയമമനുസരിച്ച് ചട്ടലംഘനമാണെന്ന് ജില്ലാ സഹകരണബാങ്ക് സീനിയര്‍ ഇന്‍സ്പെക്ടര്‍ വിഷ്ണുരഥന്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പണ്ടവും പണവും സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലോക്കറില്‍ വച്ചിരിക്കുകയാണ്.
ഇതിനിടെ പ്രകടനം നടത്തിയ സിപിഎം ബിജെപിയുടെയും ആര്‍എസ്എസിന്റെയും കൊടിതോരണങ്ങളും, ഫ്ളക്സ് ബോര്‍ഡുകളും അടിച്ചുതകര്‍ത്തു. വരാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമനിലതെറ്റിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമണം നടത്തുന്നതെന്ന് ബിജെപി മുണ്ടൂര്‍ പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: