പാലക്കാട്: ശ്രീനാരായണഗുരുദേവനെ അവഹേളിച്ച സിപിഎം നടപടിയില്‍ മഹിളാ ഐക്യവേദി ജില്ലാകമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. മാനവിക മൂല്യങ്ങളുടെ ദീപശിഖയേന്തി വഴികാട്ടിയായ ആചാര്യന്മാരെയും പരിഷ്ക്കര്‍ത്താക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള ഇത്തരം ഘോഷയാത്രകള്‍ ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രിയശിവഗിരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിന്ദു, സംയോജകന്‍ ഹരിദാസ്, രജനി ഉണ്ണികൃഷ്ണന്, ഗീത സേതു എന്നിവര്‍ സംസാരിച്ചു.
കല്ലടിക്കോട്: ശ്രീനാരായണഗുരുദേവനെ കുരിശ്ശില്‍ തറച്ച് അപമാനിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി പ്രകടനം നടത്തി. ഹിന്ദുഐക്യവേദി മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ് ബി.കെ.ചന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രന്, മുരളി, കെ.വി.ഹരിദാസ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
എടത്തനാട്ടുകര: ശ്രീനാരായണഗുരുവിനെ അപമാനിച്ച സി.പി.എമ്മിനെതിരെ എസ്.എന്‍.ഡി.പി. യൂണിയന് കോട്ടപ്പള്ളയില്‍ പ്രതിഷേധപ്രകടനം നടത്തി. എ. സത്യനാഥന്, കെ. സത്യപാലന്, പമ്പോട്ടില് അശോകന്, സി. രാമന്, ദിവാകരന്, ഷിബു എ. എന്നിവര്‍ നേതൃത്വംനല്കി.
പറളി: എസ്.എന്‍.ഡി.പി. പാലക്കാട് വെസ്റ്റ് യൂണിയന്റെ നേതൃത്വത്തില്‍ പറളിയില്‍ പ്രകടനംനടത്തി. തുടര്‍ന്നുനടന്ന സമ്മേളനം വെസ്റ്റ് യൂണിയന് പ്രസിഡന്റ് എടത്തറ രാമകൃഷ്ണന് ഉദ്ഘാടനംചെയ്തു. സുമേഷ് ചാത്തംകുളം അധ്യക്ഷനായി. പി. ദിവാകരന്, സുരേഷ് കളത്തില്‍, ആര്. ഉണ്ണിക്കൃഷ്ണന്, ടി. സുരേഷ്ബാബു, സുശീല, കെ. ഭാമ, രാജു പൂതനൂര്‍, പ്രശാന്ത് മങ്കര എന്നിവര്‍ സംസാരിച്ചു.
വടക്കഞ്ചേരി: കണ്ണൂരില്‍ ശ്രീനാരായണഗുരുവിനെ നിന്ദിക്കുന്ന രീതിയില്‍ നടത്തിയ നിശ്ചലദൃശ്യ പ്രദര്‍ശനത്തിനെതിരെ വടക്കഞ്ചേരി എസ്.എന്‍.ഡി.പി. യോഗം യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. യൂണിയന് പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണന്, സെക്രട്ടറി ശ്രീജേഷ്, കെ.എസ്. ബാബുരാജ്, എ. മനോജ്, ടി.സി. പ്രകാശ്, വി. കൃഷ്ണദാസ്, കെ. ശ്രീധരന്, എ. കൃഷ്ണന്, വി. ബിനു, പി.കെ. രാധാകൃഷ്ണന്, കെ.സി. രഞ്ജിത് തുടങ്ങിയവര്‍ നേതൃത്വംനല്കി.
വടക്കഞ്ചേരി: കൊളക്കോട് എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം ടി.എസ്. പ്രഭുദാസ് ഉദ്ഘാടനംചെയ്തു. പി. ഗംഗാധരന് അധ്യക്ഷനായി. എന്‍. സുഭാഷ്, ബിന്ദ്യ, പി. ഉണ്ണിക്കൃഷ്ണന്, പി. രതീഷ് എന്നിവര്‍ സംസാരിച്ചു.
കിഴക്കഞ്ചേരി: മൂലങ്കോട് എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് എ. ചന്ദ്രന്, സി.പി. അപ്പുണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്കി.
കണ്ണമ്പ്ര: ചൂര്‍ക്കുന്ന് എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. സി.പി. ആണ്ടി അധ്യക്ഷനായി. സി.വി. നിര്‍മല്‍, സി.കെ. സന്തോഷ്, സി.ആര്. ഗണേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
വണ്ടാഴി: വണ്ടാഴി എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തില്‍നടന്ന പ്രതിഷേധപ്രകടനത്തിന് പി.കെ. സതീഷ്കുമാര്‍, ആര്.ഉദയകുമാര്‍, പി. ഹരിദാസ് നേതൃത്വംനല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: