പട്ടാമ്പി: ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെരുമുടിയൂര്‍ കൊപ്പത്ത് വീട്ടില്‍ അലിയുടെ മകന് നജീബിനെ (21) കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നു പ്രതികളെ കൂടി പട്ടാമ്പി പൊലിസ് അറസ്റ്റ് ചെയ്തു. കരിങ്ങനാട് പൂക്കാടത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന് വലിയ കുട്ടന് (ഷിജു24), പെരുമുടിയൂര്‍ നമ്പ്രം ദേവനിവാസില് വാസുദേവന്റെ മകന് ജിത്തു (ജിത്തുദേവന് 23), തെക്കുമുറി മാറുള്ളി വീട്ടില്‍ ഹംസയുടെ മകന് റഷീദ് (19) എന്നിവരെയാണ് പട്ടാമ്പി സി.ഐ. പി.എസ്. സുരേഷ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ പത്ത് പേര് പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: