കഞ്ചിക്കോട്: കസബപോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹനപരിശോധനക്കിടെ മാരകായുധങ്ങള്‍ ഒളിപ്പിച്ചുവെച്ച ബൈക്ക് പിടികൂടി. നാലു വടിവാള്‍, ഒരു കത്തി, മൂന്ന് ഫോണുകള്‍ ബൈക്ക് എന്നിവയാണ് പിടികൂടിയത്. വാഹനം ഓടിച്ചിരുന്ന യുവാക്കള്‍ ഓടിരക്ഷപെട്ടു.
ഇന്നലെ രാവിലെ പതിനൊന്നുമണിക്ക് എടുപ്പുകുളത്ത് നടത്തിയ പരിശോധനക്കിടയിലാണ് ബൈക്കില്‍ ആയുധങ്ങള്‍ കണ്ടെത്തിയത്.
ഈ പ്രദേശത്ത് നിരന്തരം സംഘര്‍ഷം നടന്നുവരുന്നുണ്ട്. ഓടിരക്ഷപെട്ട യുവാക്കള്‍ക്കു വേണ്ടിതിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: